കാരണം എന്റെ തൊഴില്‍ വൈദ്യ വൃത്തി ആണ്.
രാപ്പകല്‍ എന്നില്ല്ലാതെ ഞാന്‍ രോഗികളെ പരിശോധിക്കുന്നു.
എന്നെ മാത്രം തേടി വരുന്നവരെന്നു ഞാന്‍ കരുതുന്ന ഇന്നാട്ടുകാരെ സമയമില്ലെന്നു പറഞ്ഞു ഞാന്‍ മടക്കുന്നതെങ്ങനെ?
സുസ്മേരവദനനായി അവരോടിടപെഴുകുന്നതുകാരണം, ഭാഗ്യവശാല്‍ , ഞാന്‍ ഉറങ്ങാറുണ്ടോ
എന്നൊന്നും ഇതുവരെ ആരെക്കൊണ്ടും ചോദിപ്പിക്കേണ്ടി വന്നിട്ടില്ല.
നേരം കെട്ട നേരത്ത്
വന്നു കേറുന്ന രോഗിയെ നോക്കിക്കഴിഞ്ഞ് ഞാന്‍ കിടക്കയില്‍ കിടന്നുകൊണ്ട്
ഉറക്കം വരുന്നതു വരെ സിനിമ കാണും. കുറേ കണ്ടു കഴിഞ്ഞപ്പോള്‍ ആരോടെങ്കിലും പറയണമെന്നു തോന്നി. കേട്ടവര്‍ക്കൊന്നും മനസ്സിലാവാത്തതുകൊണ്ട് ഇതിപ്പോള്‍ നിങ്ങളോടു പറയുന്നു.
തുടക്കം 'എ ടച്ച് ഓഫ് സ്പൈസ് ' എന്ന ഗ്രീക്ക് സിനിമയെക്കുറിച്ചാണ്. റാന്‍ഡം സെലക് ഷന്‍ ആയതു കൊണ്ട്, കാണുന്നതില്‍ എഴുതാന്‍ വകയുള്ള എല്ലാത്തിനേയും കുറിച്ച് എഴുതാന്‍ ശ്രമിക്കും. ഫോറസ്റ്റ് ഗംപ്, നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍ , ദ് ലൈവ്സ് ഓഫ് അദേഴ്സ്, ഫോര്‍ മന്ത്സ് ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്സ്, അപരാജിതോ, അമേരിക്കന്‍ ബ്യൂ ട്ടി, സിറ്റി ഓഫ് ഗോഡ്, ഡിപ്പാര്‍ട്ടഡ്‍ ,അമെലീ, പാന്‍സ് ലാബിറിന്ത്, ഡെത്ത് പ്രൂഫ്, യോജിംബോ, റ്റാക്സി , ലവ് ഇന്‍ ദ ടൈം ഓഫ് കോളറ എന്നിങ്ങനെ...
ഇനിയിപ്പോള്‍ നിങ്ങളായി,
നിങ്ങളു ടെ പാടായി!
Monday, July 21, 2008
why movies? why early morning? why mine?
Posted by yempee at 5:46 AM 0 comments
Labels: movies
Subscribe to:
Posts (Atom)