കേരളത്തിലെ മലയാളികള്‍ക്ക് ഒന്നിനെയും പറ്റി പറയാന്‍ യാതൊരു അവകാശവുമില്ലെന്നു ഞാന്‍ വിചാരിക്കുന്നു. സ്വന്തം കാര്യം, തന്റെ മിടുക്ക്, ഭാഗ്യം, കുട്ടികള്‍ , പ്രോപ്പര്‍ട്ടി എന്നല്ലാതെ വേറിട്ടോ രു കാഴ്ചപ്പാടു വച്ചു പുലര്‍ത്തുന്ന അധികമാരെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ബന്ധുക്കള്‍ , പരിചയക്കാര്‍ , രോഗികള്‍ , സൈക്കോളജി, മാധ്യമങ്ങളിലൂടെയു ള്ള അറിവ് എന്നിവ വച്ചാണു ഞാന്‍ ഈ കാച്ചു കാച്ചുന്നത്. ഹോട്ടല്‍ റുവാണ്ട എന്ന സിനിമ കണ്ടു കഴിഞ്ഞതിനു ശേഷമാണു ഇക്കണക്കിനുള്ള ചിന്ത എനിക്കു വന്നതു തന്നെ.
അയല്‍വക്കക്കാരന്റെ കാര്യങ്ങളിലു ള്ള ഉല്‍ക്കണ്ഠ, ഇന്റലക്‌ച്വല്‍ മാസ്റ്റര്‍ബേഷന്‍ , മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ക മ്മ്യൂ ണിസം പഠിപ്പിക്കല്‍ , അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഉപന്യാസരചന ഇവയൊക്കെയാണു നമ്മള്‍ നേരി ടുന്ന ദൈനംദിന കലാമിറ്റികള്‍ . അല്ലാതെ, അതി ശൈത്യം, വരള്‍ച്ച, സിവില്‍ വാര്‍ , ലാവ, ജെനസൈഡ്, പട്ടിണി, പട്ടാള ഭരണം, ഭൂകമ്പം എന്നിവ അനുഭവിക്കുന്നതു പോകട്ടെ, ഒന്നു ചിന്തിച്ചു ബോധ്യ പ്പെടാന്‍ പോലും പ്രാപ്തി ഉള്ളവര്‍ എത്രപേരുണ്ടെന്നു ഊഹം കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. സുനാമി വന്നിട്ടും ഫണ്ടു വകമാറ്റമെന്ന എക്കണോമി ക്സ് അല്ലാതെ മലയാളി വേറെയൊന്നും പഠിച്ചതുമില്ല.
ഉറക്കം വരാത്ത പ്പോഴാണു സിനിമ കാണല്‍ എന്നു മുമ്പു പറഞ്ഞെ ങ്കിലും ചില സിനിമകള്‍ കണ്ട് എനിക്കു് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരനുഭവമാണു ഹോട്ടല്‍ റുവാണ്ട.
1994ല്‍ , ടോട്സി വംശജരായ എട്ടു ലക്ഷ ത്തോളം പേരെ ഹുടു വംശജര്‍ കൊന്നൊടുക്കുന്നതിനിടെ ഒരു ഹോട്ടല്‍ മാനേജര്‍ തന്റെ കുടുംബത്തോടൊപ്പം ആയിരത്തോളമാള്‍ക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ കഥയാണിത്. ഒപ്പം, അമേരിക്കയും യൂറോപ്പും ജെനസൈഡ് നടക്കുമ്പോള്‍ എത്ര നിസ്സംഗവും, ഐക്യരാഷ്ട്ര സഭയുടെ സമാധാനസേന എത്രമാത്രം നിരര്‍ഥകവും, ആയിരുന്നെന്നുവെന്നും സിനിമ നമുക്കു കാണിച്ചു തരും .
കഥാസാരം കഠോരമായിപ്പോയെങ്കിലും, കഥാസന്ദര്‍ഭം നമ്മുടെ മനസ്സിനെ ഉലയ്ക്കുമെന്ന് തീര്‍ച്ച. മാനേജരും ഭാര്യയും കുട്ടികളും അഭയാര്‍ത്ഥികളും ജെനസൈഡും യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ്. അതിരാവിലെ, ഇരുട്ടില്‍ , പുഴയോരത്തു കൂടെ വാനില്‍ യാത്ര ചെയ്യവേ, റോഡില്‍ കുഴികളും കൂനകളും കാരണമെന്ന പോലെ വണ്ടി കുലുങ്ങിക്കുലുങ്ങി, യാത്ര ദുസ്സഹമാവുന്നേരം, കാണെക്കാണെ കോടമഞ്ഞു മാഞ്ഞുവരുമ്പോള്‍ പാതയിലും വശങ്ങളിലും പലായനത്തിനിടെ കൊല ചെയ്യപ്പെട്ടവരുടെ ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ച കരളലിയിക്കുന്നതു തന്നെ.
ആത്മ സംയമനത്തോടെ നിര്‍മ്മിച്ചതു കാരണം ഡോക്യു മെന്ററിയായി പാളിപ്പോവാതെ,
ഹോട്ടല്‍ റുവാണ്ട ഉദാത്തമായ കലാസൃഷ്ടിയായി നിലകൊള്ളുന്നു. ജെനസൈഡിന്റെ ഭീകരതയും, വയലന്‍സുമെല്ലാം നമ്മെ ഹോ ണ്ടു ചെയ്യു മെ ങ്കി ലും, സ്‌നേഹവും മാനവികതയുമാണു ഏതു പ്രതിബന്ധങ്ങള്‍ക്കു മീതെയും ഉയര്‍ന്നുനില്‍ക്കുകയെന്നു നാം മനസ്സിലാക്കും.
കൂടാതെ, കേരളത്തി ല്‍ ജനിച്ച തിലും
ജീവിക്കാന്‍ സാധിക്കുന്നതിലും ഒന്നു ഊറ്റംകൊള്ളുകയും ആവാം.
Friday, August 22, 2008
'ഹോട്ടല്‍ റു വാണ്ട'
Posted by yempee at 2:25 PM
Labels: calamities, genocide, hotel rwanda
Subscribe to:
Post Comments (Atom)
3 comments:
pakshe rajesh, keralathil everyone is not as comfortable as you think - ipooshathe chengara samarathine pattiyulla oru film show kandittu varukayaanu - u must see that - some parts are there in you tube - people are taken over a plantation and living there with such political strength, but in such bad conditions and under so much of threat - and these people are telling Kerala about having to bury their dead in their own kitchens for lack of land - the rosy picture of kerala is a middle class one - and even this middle class is not happy - and given the communal and casteist tensions in keral, you might just be surprised with much worse things here too -
as usual you write well -
വളരെ മികച്ച ഒരു ലേഖനം..മലയാളിയെ രക്ഷിക്കാന്‍ ആള്‍ദൈവങ്ങളുണ്ട്.അവരെന്തിന് ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കണം?
Original. Unlike what we see as movie reviews. Keep it up!
Post a Comment